വീണ്ടും ഒരു മഴക്കാലം കൂടി പടിവാതിലെത്തി നില്കുന്നു.മഴയുടെ സൗന്ദര്യം നിറഞ്ഞു നില്‍കുന്ന മാസങ്ങള്‍ വരവായി. ഓരോ മഴക്കാലവും കുറെ ഓര്‍മ്മകള്‍ സമ്മാനിച്ചാണ് കടന്നു വരുന്നത് .ഓര്‍മ്മകള്‍ മഴയായി പെയ്യുന്ന മാസങ്ങള്‍ക്കായി കാത്തിരിക്കാം നമുക്ക് കൂടെ കുറെ ഓര്‍മകള്‍ക്കും.
ഓരോ പുതിയ അദ്ധ്യായന വര്ഷം ആരംഭികുന്നത് മഴക്കാലത്തിലാണ്, കുടപിടിച്ച് ക്ലാസ്സ് മുറിയില്‍ എത്തുംബോഴേക്കും ഡ്രെസ്സും , ബാഗും പകുതി നനഞ്ഞിരിക്കും. നനഞ്ഞു കുളിച്ചു ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ പുറത്തു പെയ്യുന്ന മഴയെ നോക്കി പറയും ഈ മഴ നിര്തുനില്ലേ എന്നു. കുട എടുക്കാതെ നനഞ്ഞു വരുമ്പോള്‍ അമ്മയുടെ വഴക്കും, മഴയിലോ ഇറങ്ങി കുളിക്കുന്നതും, മഴയില്‍ നൃത്തം വയ്കുന്നത് എന്നു ഓര്‍മ്മകള്‍ മാത്രം .മഴക്കാലങ്ങളില്‍ വയലുകളില്‍ പോയി മീന്‍ പിടിക്കാന്‍ ചൂണ്ടയിടുന്നതും ഇടയ്ക്ക് പെയ്യുന്ന മഴയത്തു മരത്തിന്‍ ചുവട്ടില്‍ നില്‍കുന്നതും കുളങ്ങളില്‍ പോയി നീരാടുന്നതും ഈ മഴക്കാലത്താണ് . ചിലപ്പോള്‍ തകര്‍ത്തു പെയ്യുന്ന മഴയില്‍ പുറത്തു പോകാന്‍ വരെ കഴിയാത്ത മഴയായിരിക്കും മഴയത്തു പോയാല്‍ അമ്മയുടെ ശകാരവും.
മഴക്കാലത്തുള്ള നല്ല കാഴ്ചയാണ് വയല്‍ വരമ്പുകളിലും തോട്ടിന്‍ വക്കുകളിലും ചൂണ്ടയിട്ടു കാത്തിരിക്കുന്ന കുട്ടികള്‍ . മീന്‍ ചൂണ്ടയില്‍ കൊത്തിയാലുള്ള സന്തോഷം അത് വേറെ തന്നെയാണ്. സ്കൂള്‍ വിട്ടു വയല്‍ വരമ്പ് ളുടെ വരുമ്പോള്‍ കുട നിവര്‍ത്തി മീനിനെ പിടിക്കാന്‍ നോക്കും,മീനിനെ കിട്ടുകയുമില്ല മുഴുവന്‍ നനയുകയും ചെയ്യും നനഞ്ഞു വീട്ടില്‍ വരുബോള്‍ കയ്യില്‍ വെള്ളിലയുമുണ്ടാകും കൂടെ അമ്മയുടെ ശകാരവും
രാവിലെ പെയ്യുന്ന മഴയില്‍ കിടക്കയില്‍ നിന്നും പുതപ്പു പോക്കിനോക്കുമ്പോള്‍ പുറത്തു നല്ല മഴയായിരിക്കും, ആ സമയത്ത് എഴുന്നേല്‍ക്കാന്‍ തന്നെ മടിയായിരിക്കും ,അപ്പൊ ആലോചിക്കും എന്ന് സ്കൂള്‍ ഇല്ലആയിരുന്നെങ്ങില്‍ എന്ന് . പുറത്തെ മഴയും നല്ല തണുപ്പും കുളിച്ചു സ്കൂളില്‍ പോകുമ്പോഴും നല്ല മഴ , കുട ഉണ്ടായിരുന്നിട്ടും മഴ ഒന്ന് കൂടി നമ്മെ കുളിപ്പിക്കും. ക്ലാസ്സിലെ ബഹളവും മഴയുടെ ശബ്ദവും ചേരുമ്പോള്‍ ഉള്ള ക്ലാസ്സ് നല്ല രസമാണ് തണുത്ത എത്രയെത്ര ഓര്‍മ്മകള്‍ .
ഓര്‍മകളില്‍ എന്നും മഴക്കാലമാണ് ഓരോ മഴക്കാലവും കാഴ്ചയുടെ പുതു വസന്തം സമ്മാനിച്ചാണ് കടന്നു പോകുന്നത്. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത എന്റെ ബാല്യം മഴയില്‍ പുനര്‍ജനിക്കുന്നു അങ്ങനെ മനസ്സില്‍ ഈ മഴ പെയ്തു തോരതിരിക്കട്ടെ കൂടെ ഓര്‍മകളും











